Dr Guinness Madasamy
2 years 2 months ago
ഞാൻ ഇടുക്കി ജില്ലയിൽ പീരു മേട് പോസ്റ്റ് ഓഫീസിൽ പോസ്റ്റ് മാസ്റ്റർ ആണ്. har ghar tiranga യുടെ ഭാഗമായി പോസ്റ്റ് ഓഫീസിൽ നിന്നും ദേശീയ പതാക വില്പന ചെയ്യുന്ന വേളയിൽ ഒരു സംഭവം ഉണ്ടായി. കഴിഞ്ഞ വർഷം വില്പനയുടെ അവസാന തിയ്യതിയിൽ 100 പതാക ശേഷിക്കുന്നു എങ്ങനെ എങ്കിലും വിറ്റു തരാമോ എന്നു മേധാവി ആവശ്യപ്പെട്ടു. ഞാൻ അവധിയിൽ ആയിരുന്നു. ഞാൻ പഠിച്ച സ്കൂളിലെ ഹെഡ് മാസ്റ്ററെ ഫോണിൽ ബന്ധപ്പെട്ടു. കുട്ടികളുടെ ഇടയിൽ ദേശീയത വളർത്താൻ ദേശീയ പതാക അവരുടെ വീടുകളിൽ എത്തിക്കാൻ ശ്രമിച്ചു. അങ്ങനെ 100 പാതകയും വിറ്റു.
Like
(1)
Dislike
(0)
Reply
Report Spam
